edam
in left perspective

Saturday 18 January 2014

ഇടം - ആശയസമരത്തിന്റെ ഇന്ധനം

ഇടം ഇടതുപക്ഷ സൗഹൃദങ്ങളുടെ ഒന്നിക്കലാണ്. തകര്‍ക്കപ്പെട്ട സൗഹൃദങ്ങളുടെ വീണ്ടെടുക്കലാണ്. ‘ധീരനൂതന’ സൗഹൃദങ്ങളുടെ ദൃഡപ്പെടുത്തലാണ്. അന്യോന്യമുള്ള അടുപ്പങ്ങളുടെയും അകല്‍ച്ചകളുടെയും പുനര്‍നിര്‍ണ്ണയമാണ്. നിര്‍വ്വചനങ്ങളുടെ വീണ്ടുവിചാരങ്ങളും കണ്ടെത്തലുകളുമാണ്.

ഇടം ‘ഇടതുപക്ഷ’ത്തിനു വേണ്ടാതായ വര്‍ഗ്ഗസൗഹൃദത്തിന്‍റെ തിരിച്ചുവരവാണ്. പ്രച്ഛന്നവും പ്രത്യക്ഷവുമായ മൂലധനരാഷ്ട്രീയരൂപങ്ങളോടുള്ള ആശയസമരത്തിന്‍റെ ഇന്ധനമാണ്. അന്യവല്‍ക്കരിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്ത ‘വര്‍ഗ്ഗബോധ’ത്തെയും ‘വര്‍ഗ്ഗസാഹോദര്യ’ത്തെയും ഇടം മുന്നണിയില്‍ തന്നെ നിര്‍ത്തുന്നു. ഒട്ടും പശ്ചാത്താപബോധമില്ലാതെ.

ഇടം ഇടതുപക്ഷ-വലതുപക്ഷ വേര്‍തിരിവുകളെ അപ്രസക്തമാക്കുന്ന സന്ധികളുടെയും സമരസപ്പെടലുകളുടെയും നിര്‍ദ്ദയമായ നിരാസമാണ്. വേള്‍ഡ് സോഷ്യല്‍ ഫോറം / ജാതി-മത-വംശ-സ്വത്വ രാഷ്ട്രീയം / എന്‍. ജി. ഒ. രാഷ്ട്രീയം ഇവകൊണ്ട് വര്‍ഗ്ഗരാഷ്ട്രീയത്തെ പകരം വെക്കുന്ന നവലിബറല്‍‌ പ്രത്യയശാസ്ത്ര പ്രമാണങ്ങളെ വിചാരണക്ക് വിധേയമാക്കുന്നു. കോര്‍പ്പറേറ്റ് ഫണ്ടുകളുടെയും കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്‍റെയും സ്രോതസ്സുകളില്‍ നിന്ന് ‘പ്രത്യയശാസ്ത്രങ്ങളൊന്നുമില്ലാതെ’ ആം ആദ്മി രാഷ്ട്രീയം പിറക്കുന്നതെങ്ങനെയെന്നു ഇടം കൃത്യമായി തിരിച്ചറിയുന്നു.

ഇടം ഏതുരീതിയിലുള്ള ഫാസിസ്റ്റ് അധികാരപ്രയോഗങ്ങളുടെയും അതിലംഘനമാണ്. ഇടതുപക്ഷ-വലതുപക്ഷ വിലക്കുകളുടെ എതിരിടലാണ്. ഇടതുപക്ഷ സര്‍ഗ്ഗാത്മകതയുടെയും ധൈഷണികതയുടെയും ആഴങ്ങളുടെ അവസാനിക്കാത്ത അന്വേഷണമാണ്.

ഇടം അയഥാര്‍ത്ഥമായ ഭാവിവാഗ്ധാനങ്ങള്‍ വെറുതെ ഉരുവിടുകയില്ല. ഇന്നലെയുടെ ഗൃഹാതുരത്വത്തിലേക്ക് പിന്തിരിയുകയുമില്ല. സാമ്രാജ്യത്വ ആഗോളീകരണം നമുക്ക് നഷ്ടപ്പെടുത്തുന്ന ഇടങ്ങള്‍ ഏതൊക്കെയാണെന്നും, വീണ്ടെടുപ്പ് എങ്ങനെയൊക്കെ ആകാമെന്നുമുള്ള ചിന്തകള്‍ ഇടതടവില്ലാതെ പങ്കിടുകതന്നെ ചെയ്യും.

3 comments:

  1. വിജയൻമാഷ്‌ പോയതിനു ശേഷം മലയാളത്തിലെ രാഷ്ട്രീയ എഴുത്തിന് ലിറിക്കൽ സൌന്ദര്യം കൈമോശം വന്നത് പോലെ തോന്നിയിരുന്നു. 'ഇട'ത്തിലെ ആദ്യത്തെ രചന ഈ സൊന്ദര്യം തിരിച്ചു പിടിക്കുന്നുണ്ട്. പെറ്റി ബൂർഷ്വാ ചിന്തകരും കുത്തകപത്രങ്ങളും ഇടതുപക്ഷതിന്റെ (മാർക്സിസ്റ്റ് ഇടതുപക്ഷത്തിന്റെ) പ്രസക്തി തന്നെ ചോദ്യം ചെയ്തു പോരുന്ന സമയത്ത് പ്രത്യയശാസ്ത്ര ദൃഡതയുടെ യഥാർത്ഥ അർത്ഥം 'ഇടം' വ്യക്തമാക്കി തരുന്നു. നിലവിലുള്ള പ്രസ്ഥാനങ്ങളോടുള്ള വിധേയത്വമല്ല, മറിച്ചു മനുഷ്യന്റെ യഥാർത്ഥ വിമോചനം തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്ര ദൗത്യമാണ് എന്ന മാർക്സിസ്റ്റു വീക്ഷണത്തോടുള്ള യോജിപ്പാണ് അത്. ഈ വിമോചനം മുതലാളിത്തത്തിന്റെ ഉല്പന്നമായ ലിബറൽ ജനാധിപത്യത്തിന്റെ പരിധിയിലുള്ള ഭരണ പരിഷ്‌കാരങ്ങൾ കൊണ്ട് സാധിക്കുന്നതല്ല എന്നും തൊഴിലാളിവർഗ്ഗ വിപ്ലവമാണ് യഥാർത്ഥ വിമോചന പാത എന്നുമുള്ള മാർക്സിസ്റ്റു-ലെനിനിസ്റ്റ് 'പിടിവാശി' ആണ് അത്. ഈ 'പിടിവാശി'യോടുള്ള കൂറ് ആണ് 'ഇട'ത്തെ പ്രധാനമാക്കുന്നത്. ഏറ്റവും പ്രതിവിപ്ലവകരമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽ നിങ്ങൾ ഈ പിടിവാശിയോടോപ്പമാണോ അല്ലയോ എന്നുള്ളതാണ് നിങ്ങളിലെ വർഗ്ഗബോധത്തിന്റെ ആഴം അളക്കുന്നത്.1907 മുതൽ 12 വരെയുള്ള കാലഘട്ടത്തിലെ ലെനിന്റെ രചനകൾ വായിക്കുന്നവർക്കു ഇത് വ്യക്തമാകും. ഈ 'വിപ്ലവ പിടിവാശി' 'ഇടം' മുറുകെ പിടിക്കണം.

    സന്ദീപ്‌ എൻ, ബാംഗ്ലൂർ.

    ReplyDelete
  2. The entry is beautifully written without in the least compromising on clarity or exactness of the basic propositions. I gave it to a friend of mine to read who, after reading the post and the comment by Sandeep, started yelling that it is a mistake to consider 'lyrical' beauty as a positive thing in revolutionary writings and that they have to be 'straight forward' and 'cold'. She went as far as saying that an urge to write lyrically points to the 'petty bourgeois' affiliation of the author. How much truth is there in this stand? None at all, I claim. In support of my claim, I have nothing else to offer but Marx's 'Capital'. Many commentators over the years have pointed to the 'literary' qualities of Capital which contain many passages which are extremely lyrical. Marx, every now and then, would break the thread of economic and philosophical reasoning to come up with a passage or even a whole paragraph of real literary beauty. Pedantic economists of 'academic' orientation would resent this and would call it as 'wandering away from the main thread of discussion' which is supposed to be against the rules of good 'academic' writing. Of course Marx does not give a damn for their opinions; neither does he have any respect for artificially imposed boundaries. So while dissecting the capitalist economy, he calls upon his enormous knowledge of philosophy and literature to weave passages of real beauty which also accurately captures the point under consideration. And I don't think anyone will call Comrade Marx a petty bourgeois. So, while all revolutionary writing need not be lyrical (eg, Lenin, to a certain extent) lyrical writing can be revolutionary.

    Vijesh, Delhi.

    ReplyDelete
  3. When there is substance is what you are trying to say, there is not harm in saying it beautifully.
    psp

    ReplyDelete